അൽ ബുറൈമി ഗവർണറേറ്റിൽ ട്രക്കിന് തീപിടിച്ച് അപകടമുണ്ടായി. ഗവർണറേറ്റിലെ മഹ്ദ വിലായത്തിലാണ് അപകടമുണ്ടായത്. സാങ്കേതിക തകരാറുകളാണ് തീപിടിത്തത്തിന് കാരണമെന്നാണ് ലഭ്യമാകുന്ന വിവരം. പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസിന്റെ നേതൃത്വത്തിൽ തീയണയ്ക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിരിക്കുകയാണ്. അപകടത്തിൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.