ഒമാനിൽ വാഹനാപകടം ഉണ്ടാക്കിയ പ്രവാസി കസ്റ്റഡിയിൽ

മസ്‌കത്ത്: നോർത്ത് അൽ ഷർഖിയ ഗവർണറേറ്റിൽ വാഹനാപകടം ഉണ്ടാക്കി നിർത്താതെപോയ പ്രവാസിയെ റോയൽ ഒമാൻ പോലീസ് (ആർഒപി) അറസ്റ്റ് ചെയ്തു.

“ഒരു വ്യക്തിയെ വാഹനമിടിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും അപകടസ്ഥലത്ത് നിന്ന് ഓടിപ്പോകുകയും ചെയ്തതിന് ഒരു ഏഷ്യൻ ട്രക്ക് ഡ്രൈവറെ നോർത്ത് അൽ ഷർഖിയ ഗവർണറേറ്റ് പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തു. അയാൾക്കെതിരായ നിയമനടപടികൾ പൂർത്തിയായിവരികയാണ്. ” ആർ‌ഒ‌പി ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.