
മസ്‌കത്ത്: ഒമാൻ സുൽത്താനേറ്റിലെ ദ്വിദിന ഔദ്യോഗിക സന്ദർശനത്തിന് എത്തിയ സാൻസിബാർ പ്രസിഡന്റ് ഡോ.ഹുസൈൻ അലി മ്വിനി വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ പൊതുതാൽപ്പര്യമുള്ള പ്രാദേശികവും അന്തർദേശീയവുമായ നിരവധി വിഷയങ്ങളും ചർച്ച ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി.
യോഗത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ആന്റ് ഫിനാൻഷ്യൽ അഫയേഴ്‌സ് വിദേശകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി മുഹമ്മദ് ബിൻ നാസർ അൽ വഹൈബി പങ്കെടുത്തു. കൂടാതെ ഇരുഭാഗത്തുനിന്നും നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു.
സാൻസിബാർ പ്രസിഡൻറ് ചൊവാഴ്ച വൈകുന്നേരം സുൽത്താനേറ്റിലെത്തി, അന്തർദേശീയ ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രി എച്ച്.എച്ച് സയ്യിദ് അസദ് ബിൻ താരിഖ് അൽ സെയ്ദ്, അതിഥിയെയും അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വാഗതം ചെയ്തു.