മലബാർ ഗോള്ഡ് & ഡയമണ്ട്സിന്റെ നവീകരിച്ച ഒമാൻ അവന്യൂസ് മാള് ഷോറൂം ബോളിവുഡ് നടന് അനിൽ കപൂർ ഉദ്ഘാടനം ചെയ്യും

മലബാർ ഗോള്ഡ് ഡയമണ്ട്സിന്റെ നവീകരിച്ച ഒമാൻ അവന്യൂസ് മാൾ ഷോറൂം നാളെ ഒക്ടോബര് 14ന് പ്രവര്ത്തനമാരംഭിക്കുന്നു.
ഷോറൂമിന്റെ ഉദ്ഘാടനം ബോളിവുഡ് നടന് അനിൽ കപൂർ നിര്വ്വഹിക്കും.ഉദ്ഘാടന ഓഫറുകളുടെ ഭാഗമായി സ്വര്ണ്ണാഭരണങ്ങളും, വജ്രാഭരണങ്ങളും വാങ്ങുമ്പോള് ഉപഭോക്താക്കള്ക്ക് സ്വര്ണ്ണ നാണയങ്ങള് സ്വന്തമാക്കാം. ഉത്സവകാല ആഭരണങ്ങളുടെ ഒരു പ്രത്യേക നിരയും മലബാര് ഗോള്ഡ് & ഡയമണ്ട്സ് പുറത്തിറക്കിയിട്ടുണ്ട്. ഒക്ടോബര് 23 വരെ 10% തുക മുന്കൂറായി നല്കി സ്വര്ണ്ണ വിലയിലെ വ്യതിയാനം തടയാനും ഉപഭോക്താക്കള്ക്ക് അവസരമുണ്ട്.

പത്ത് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 285-ലധികം ഔട്ട്ലെറ്റുകളുടെ ശൃംഖലയുമായി, ആഗോളതലത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി റീട്ടെയില് ബ്രാന്ഡായി നിലകൊളളുന്ന മലബാര് ഗോള്ഡ് & ഡയമണ്ട്സിന്റെ ബൗഷറിലെ ഒമാന് അവന്യൂസ് മാളിലെ നവീകരിച്ച ഷോറൂം ഉദ്ഘാടനത്തിന് സജ്ജമായി. നാളെ വൈകുന്നേരം 6.30 നാണ് ഉദ്‌ഘാടന പരിപാടി.

നവീകരിച്ച ഷോറൂമില് മലബാര് ഗോള്ഡ് & ഡയമണ്ട്സിന്റെ വിവിധ ഉപ ബ്രാന്ഡുകളായ മൈന്, ഇറ, വിറാസ്, എത്നിക്സ്, പ്രെഷ്യ, എന്നിവയിലുടനീളം വൈവിധ്യമാര്ന്ന ആഭരണ ശേഖരങ്ങളാണ് പ്രദർശിപ്പിക്കുക. സ്വര്ണ്ണം, വജ്രം, അമൂല്ല്യ രത്നങ്ങള് എന്നിവയില് രൂപകല്പ്പന ചെയ്ത പരമ്പരാഗത ആഭരണങ്ങള്, ആധുനിക ആഭരണങ്ങള്, ഡെയ്ലി വെയര് ആഭരണങ്ങള് എന്നിവയുള്പ്പെടുന്ന 20 രാജ്യങ്ങളില് നിന്നുള്ള 30,000ലധികം ആഭരണ ഡിസൈനുകള് പുതിയ ഷോറൂമില് ഒരുക്കിയിട്ടുണ്ട്.

ഒമാന് അവന്യൂസ് മാളിലെ നവീകരിച്ച ഷോറൂം ഉപഭോക്താക്കള്ക്കായി വീണ്ടും പ്രവര്ത്തനമാരംഭിക്കുന്നതില് ഏറെ സന്തോഷമുണ്ടെന്ന് മലബാര് ഗോള്ഡ് & ഡയമണ്ട്സ് ഒമാന് റീജ്യണല് ഹെഡ് കെ. നജീബ് പറഞ്ഞു. മലബാര് ഗോള്ഡ് & ഡയമണ്ട്സിനെ ഇരു കൈകളും നീട്ടി സ്വീകരിച്ച ഒമാനിലെ പ്രിയപ്പെട്ട ഉപഭോക്താക്കള്ക്ക് നവീകരിച്ച ഷോറൂമിലൂടെ അതുല്ല്യമായ ഷോപ്പിങ്ങ് അനുഭവം നല്കാന് എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. സുല്ത്താനേറ്റിലെ 18 ഷോറൂമുകളിലൂടെ ബ്രാന്ഡിന് രാജ്യത്തെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയില് ബ്രാന്ഡുകളിലൊന്നാകാനും സാധിച്ചതായി അദ്ദേഹം വ്യക്തമാക്കി.