വൈദ്യുതിക്ക് അധിക ഫീസ് :  വിശദീകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി

മസ്‌കത്ത്: വൈദ്യുതിക്ക് അധിക ഫീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ഓൺലൈനിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി.

മുമ്പ് പ്രാബല്യത്തിൽ ഉണ്ടായിരുന്ന ലോക്കൽ ഓർഡർ 1/2003, മുനിസിപ്പാലിറ്റി ഫീസ് കൂട്ടിച്ചേർക്കുകയോ പരിഷ്കരിക്കുകയോ ചെയ്തിട്ടില്ലയെന്ന് വൈദ്യുതി ബില്ലിന് അധിക ഫീസ് ഏർപ്പെടുത്താനുള്ള മസ്‌കറ്റ് മുനിസിപ്പാലിറ്റിയുടെ തീരുമാനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കാര്യങ്ങളെ പരാമർശിച്ച്, മസ്‌കറ്റ് മുനിസിപ്പാലിറ്റി പറഞ്ഞു.