
മസ്‌കറ്റ്: വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ (എംഒസിഐഐപി) ലൈസൻസ് ലഭിക്കാതെ സ്വകാര്യ സ്ഥാപനങ്ങൾക്കും വാണിജ്യ കമ്പനികൾക്കും സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും വിവിധ വാണിജ്യ ഉൽപന്നങ്ങളിൽ റോയൽ എംബ്ലം ഉപയോഗിക്കാൻ അനുവാദിക്കില്ല. വാണിജ്യ മന്ത്രാലയമാണ് നിരോധനം ഏർപെടുത്തിയുള്ള പ്രസ്താവന പുറത്തിറക്കിയത്.
“സ്വകാര്യ സ്ഥാപനങ്ങൾ, വാണിജ്യ കമ്പനികൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ റോയൽ എംബ്ലം ഉപയോഗിക്കുന്നതിൽ നിന്ന് കർശനമായി നിരോധിച്ചിരിക്കുന്നു. ചിഹ്നവും പതാകയും ഉപയോഗിക്കുന്നതിന് മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് നേടാവുന്നതാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ മന്ത്രാലയം ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.
52-ാം ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് മന്ത്രാലയം ഈ മുന്നറിയിപ്പ് പുറത്തിറക്കിയത്.