
പത്ത് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 285-ലധികം ഔട്ട്ലെറ്റുകളുടെ ശൃംഖലയുമായി, ആഗോളതലത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡായി നിലകൊളളുന്ന മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഒമാന്‍ അവന്യൂസ് മാള്‍, നിസ്വ, ഇബ്രി എന്നിവിടങ്ങളിലായി ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്തു. നവീകരിച്ച ഒമാന്‍ അവന്യൂസ് മാള്‍ ഷോറൂമിന്റെ ഉദ്ഘാടനം ബോളിവുഡ് നടന് അനില്‍ കപൂര്‍ നിര്‍വ്വഹിച്ചു. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് റീജ്യണല്‍ ഹെഡ് കെ. നജീബ്, ഉന്നത മാനേജ്മെന്റ് പ്രതിനിധികള്‍, ഉപഭോക്താക്കള്‍, അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ബോളിവുഡ് താരം അനില്‍ കപൂര്‍ വരുന്നതറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് പ്രദേശത്ത് തടിച്ചുകൂടിയത്. തന്റെ ഊര്‍ജ്ജസ്വലമായ സാന്നിധ്യം കൊണ്ട് ആവേശം നിറച്ച അനില്‍ കപൂര്‍, ഒമാന്‍ അവന്യൂസ് മാളില്‍ തന്നെ കാണാനെത്തിയവരെ കൈയ്യിലെടുക്കുന്ന പ്രകടനങ്ങളും കാഴ്ചവെച്ചു.
നിസ്വയിലെയും, ഇബ്രിയിലെയും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലെ ഷോറൂമുകള്‍ ഒക്ടോബര്‍ 10ന് വാലി ഓഫ് നിസ്വ, സയീദത്ത് അല്‍ഷൈഖ് റാഷിദ് ബിന്‍ സഈദ് ബിന്‍ സെയ്ഫ് അല്‍ കല്‍ബാനി, വാലി ഓഫ് ഇബ്രി, സഈദത്ത് അല്‍ഷൈഖ് മുഹ്സിന് ബിന്‍ ഹമദ് ബിന്‍ മുഹ്സിന് അല്‍ മസ്കാരി എന്നിവര്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് റീജ്യണല്‍ ഹെഡ് കെ. നജീബ്, ഉന്നത മാനേജ്മെന്റ് പ്രതിനിധികള്‍, ഉപഭോക്താക്കള്‍, അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ വിവിധ ഉപ ബ്രാന്‍ഡുകളായ മൈന്‍, ഇറ, വിറാസ്, എത്നിക്സ്, പ്രെഷ്യ, സ്്റ്റാര്ലെറ്റ് എന്നിവയിലുടനീളം വൈവിധ്യമാര്‍ന്ന ആഭരണ ശേഖരങ്ങള്‍ ഷോറൂമുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്വര്‍ണ്ണം, വജ്രം, അമൂല്ല്യ രത്നങ്ങള്‍ എന്നിവയില്‍ രൂപകല്‍പ്പന ചെയ്ത പരമ്പരാഗത ആഭരണങ്ങള്‍, ആധുനിക ആഭരണങ്ങള്‍, ഡെയ്ലി വെയര്‍, കിഡ്സ് ജ്വല്ലറി ആഭരണങ്ങള്‍ എന്നിവയുള്‍പ്പെടുന്ന 20 രാജ്യങ്ങളില്‍ നിന്നുള്ള 30,000ലധികം ആഭരണ ഡിസൈനുകള്‍ പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.