സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന്റെ ഒരു ഭാഗം താൽക്കാലികമായി അടച്ചിടും

മസ്കത്ത്: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന്റെ ഒരു ഭാഗം അറ്റകുറ്റപ്പണികൾക്കായി ഇന്ന് മുതൽ 2022 ഒക്ടോബർ 23 ഞായറാഴ്ച വരെ താൽക്കാലികമായി അടച്ചിടും.

“മസ്കത്ത് മുനിസിപ്പാലിറ്റി, ട്രാഫിക് ഡയറക്ടറേറ്റ് ജനറലുമായി സഹകരിച്ച്, കേടുപാടുകൾ തീർക്കുന്നതിനായി, വ്യാഴാഴ്ച വൈകുന്നേരം മുതൽ 2022 ഒക്ടോബർ 23, ഞായർ വരെ അൽ സുൽഫി റൗണ്ട് എബൗട്ടിൽ നിന്ന് അൽ ഖൗദിലേക്ക് വരുന്നവർക്കായി സുൽത്താൻ ഖാബൂസ് സ്ട്രീറ്റ് ഭാഗികമായി അടച്ചിടുമെന്നും ജനങ്ങളോട് ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കാനും മുനിസിപ്പാലിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.