
മസ്‌കത്ത്: ഷബാബ് ഒമാൻ II എന്ന കപ്പലിന് ഒമാൻ റോയൽ നേവിയുടെ ആഭിമുഖ്യത്തിൽ മുത്രയിലെ പോർട്ട് സുൽത്താൻ ഖാബൂസിൽ ഔദ്യോഗിക സ്വീകരണം നൽകി. സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ) ബോർഡ് ഓഫ് ഗവർണേഴ്‌സ് ചെയർമാൻ ഹിസ് ഹൈനസ് സയ്യിദ് തൈമൂർ അസദ് അൽ സെയ്ദിന്റെ നേതൃത്വത്തിലാണ് സ്വീകരണം ഏർപ്പെടുത്തിയത്.
ഗാർഡ് ഓഫ് ഓണർ പരിശോധിച്ച ചടങ്ങിന്റെ രക്ഷാധികാരി ഹിസ് ഹൈനസ് സയ്യിദ് തൈമൂറിന് സൈനിക സല്യൂട്ട് നൽകി ചടങ്ങ് ആരംഭിച്ചു. സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ രാജകീയ ഉത്തരവുകൾ നടപ്പിലാക്കി വന്ന യൂറോപ്യൻ ഭൂഖണ്ഡത്തിലേക്കുള്ള (ഒമാൻ, സമാധാനത്തിന്റെ നാട്) ആറാമത്തെ അന്താരാഷ്ട്ര യാത്രയുടെ ഭാഗമായി കപ്പൽ മത്സരങ്ങളിലും ഉത്സവങ്ങളിലും പങ്കെടുക്കുകയും നിരവധി അന്താരാഷ്ട്ര തുറമുഖങ്ങളും മറീനകളും സന്ദർശിക്കുകയും ചെയ്തു.