സ്ഥാനമൊഴിയുന്ന ഇന്ത്യൻ അംബാസഡർ ശ്രീ. മുനു മഹാവറിന് ഔദ്യോഗിക യാത്രയയപ്പ് നൽകി ഒമാൻ ആരോഗ്യ മന്ത്രി. മസ്ക്കറ്റിലെ ഇന്ത്യൻ എംബസി ഓഫീസിലെത്തിയാണ് ആരോഗ്യ മന്ത്രി ഹിസ് എക്സലൻസി ഡോ. അഹമ്മദ് മുഹമ്മദ് അൽ സെയ്ദി യാത്രയയപ്പ് നൽകിയത്. കോവിഡ് വ്യാപന ഘട്ടത്തിലെല്ലാം ഒമാനിലെ ഇന്ത്യക്കാർക്കായി നിർണ്ണായകമായ ഇടപെടലുകൾ നടത്തിയ സ്ഥാനപതിയായിരുന്നു മുനു മഹാവാർ. ഇദ്ദേഹത്തിന് ഭാവിയിൽ ലഭ്യമാകുന്ന ഉത്തരവാദിത്തങ്ങളിലും പൂർണ മികവ് പുലർത്താൻ കഴിയട്ടെയെന്ന് മന്ത്രി ആശംസിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ആശംസകൾ അറിയിച്ച മന്ത്രിക്ക് ഇദ്ദേഹം നന്ദി രേഖപ്പെടുത്തി.