ഒമാനിലെ പ്രവാസികൾക്ക് സൗജന്യമായി രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കുവാൻ അവസരം. ഇബ്ര, അൽ മുദൈവി സ്പോർട്സ് ആൻഡ് കൾച്ചറൽ ഹാളിലെ മെഡിക്കൽ ഫിറ്റ്നസ് പരീക്ഷ കേന്ദ്രത്തിൽ നിന്നും ഓക്സ്ഫോർഡ് ആസ്ട്രാ സെനേക്ക വാക്സിൻ സ്വീകരിച്ചവർക്കാണ് രണ്ടാമത്തെ ഡോസ് സൗജന്യമായി ലഭിക്കുന്നത്. ഇവിടെ നിന്നും ആദ്യ ഡോസ് സ്വീകരിച്ചവർ വരുന്ന ഒക്ടോബർ മാസം 2 മുതൽ 7 വരെയുള്ള തീയതികളിൽ ഇവിടെയെത്തി വാക്സിൻ സ്വീകരിക്കേണ്ടതാണ്. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് വാക്സിനേഷൻ സമയം.