മസ്കറ്റ്: പരിമിതകാല ഓഫറായി ലഗേജ് ഭാരം ഗോ ഫസ്റ്റ് എയര്‍ലൈന്‍ വര്‍ധിപ്പിച്ചു. ഒമാന്‍ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് അനുവദനീയമായ ലഗേജിന്റെ ഭാരം ഗോ ഫസ്റ്റ് എയര്‍ലൈന്‍ വര്‍ധിപ്പിച്ചത്. മസ്കറ്റ്-കണ്ണൂര്‍ സെക്ടറുകളില്‍ ലഗേജ് ഭാരം 30 കിലോഗ്രാമിൽ നിന്ന് 40 കിലോഗ്രാമായി ഉയർത്തിയതായി എയര്‍ലൈന്‍ അധികൃതർ അറിയിച്ചു.
ഹാന്‍ഡ് ബാഗേജ് ഏഴു കിലോയ്ക്ക് പുറമെയാണിത്.നവംബര്‍ മുതല്‍ ഡിസംബര്‍ 15 വരെയാണ് ഈ ഓഫർ നിലവിലുള്ളത്. കണ്ണൂരില്‍ നിന്ന് മസ്കറ്റിലേക്കും തിരിച്ചും ആണ് ഗോ ഫസ്റ്റ് എയര്‍ലൈന്‍ നേരിട്ട് സര്‍വീസ് നടത്തുന്നത്.