
മസ്കറ്റ്: ഒമാൻ സുൽത്താനത്ത് 2022 നവംബർ 8 ചൊവ്വാഴ്ച ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കും.
“2022 നവംബർ 8 ചൊവ്വാഴ്ച, ഒമാൻ സുൽത്താനേറ്റ് ഒരു അർദ്ധ നിഴൽ ഗ്രഹണത്തിന് സാക്ഷ്യം വഹിക്കും, അത് മസ്കറ്റിൽ വൈകുന്നേരം 5:26 ന് ആരംഭിച്ച് 5:56 ന് അവസാനിക്കും. വ്യക്തമായി കാണാനാകാത്ത മങ്ങിയ നിഴലിലാകും ദൃശ്യമാകുന്നത്,” എൻഡോവ്മെന്റ് ആന്റ് റിലീജിയസ് അഫയേഴ്സ് മന്ത്രാലയത്തിലെ (MERA) ജ്യോതിശാസ്ത്ര കാര്യ വകുപ്പ് വ്യക്തമാക്കി.
കൂടാതെ ഏഷ്യ, ഓസ്ട്രേലിയ, വടക്കേ അമേരിക്ക, തെക്കേ അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വടക്കൻ, കിഴക്കൻ യൂറോപ്പിന്റെ ചില ഭാഗങ്ങളിലും താമസിക്കുന്നവർക്ക് ചന്ദ്രഗ്രഹണം കാണാൻ കഴിയുമെന്ന് വകുപ്പ് കൂട്ടിച്ചേർത്തു.
ചന്ദ്രൻ, ഭൂമി, സൂര്യൻ എന്നിവ വിന്യസിക്കപ്പെടുകയും ചന്ദ്രൻ ഭൂമിയുടെ നിഴലിലേക്ക് കടന്നുപോകുകയും ചെയ്യുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.
ലോകമെമ്പാടുമുള്ള ആകാശ നിരീക്ഷകർക്ക് സൂര്യഗ്രഹണത്തിൽ നിന്ന് വ്യത്യസ്തമായി ചന്ദ്രഗ്രഹണം കാണാൻ പ്രത്യേക ഉപകരണങ്ങളൊന്നും ആവശ്യമില്ല. ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം മെയ് 16 നു സംഭവിച്ചിരുന്നു. രണ്ടാമത്തേതാണ് നവംബർ 8 ന് ദൃശ്യമാകുന്നത്.