
മസ്‌കറ്റ്: 52-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് 2022 നവംബർ 18 വെള്ളിയാഴ്ച ദോഫാർ ഗവർണറേറ്റിലെ അൽ-നാസർ സ്‌ക്വയറിൽ നടക്കുന്ന സൈനിക പരേഡിന് സുൽത്താൻ ഹൈതം ബിൻ താരിക് അധ്യക്ഷത വഹിക്കും.
“2022ലെ 52-ാമത് ദേശീയ ദിനം ആഘോഷിക്കുന്നതിനുള്ള പ്രോഗ്രാമുകൾ പൂർത്തിയാക്കിയതായി ദേശീയ ആഘോഷങ്ങളുടെ സെക്രട്ടേറിയറ്റ് ജനറൽ പ്രഖ്യാപിച്ചു, അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ ഉന്നത രക്ഷാകർതൃത്വത്തിൽ നടക്കുന്ന സൈനിക പരേഡാണ്. നവംബർ 18 ന് ദോഫാർ ഗവർണറേറ്റിലെ അൽ നാസർ സ്‌ക്വയറിൽ നടക്കുമെന്ന് ഒമാൻ വാർത്താ ഏജൻസി (ONA) പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഒമാൻ സുൽത്താനേറ്റിലെ വിലായത്തുകളിലും ഗവർണറേറ്റുകളിലും പൗരന്മാരെ പങ്കെടുപ്പിച്ച് സ്വീകരണം നൽകുമെന്ന് ദേശീയ ആഘോഷങ്ങളുടെ സെക്രട്ടറി ജനറൽ ഹിസ് എക്സലൻസി ഷെയ്ഖ് സെബാ ബിൻ ഹംദാൻ അൽ സാദി പറഞ്ഞു.
നവംബർ 18, 19 തീയതികളിൽ മസ്‌കറ്റ് ഗവർണറേറ്റിലും നവംബർ 18ന് ദോഫാർ ഗവർണറേറ്റിലും നവംബർ 23ന് മുസന്ദം ഗവർണറേറ്റിലും നടക്കുന്ന ഡ്രോൺ ഷോകൾ, ലേസർ ഷോകൾ, അനുബന്ധ ഷോകൾ എന്നിവയാണ് ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങളുടെ ഹൈലൈറ്റുകൾ. അതോടൊപ്പം ദേശിയ ദിനാഘോഷത്തിന്റെ ഭാഗമായി നിരവധി വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും.