അറബിക്കടലിൽ രൂപം കൊണ്ട ന്യുനമർദ്ധത്തെ തുടർന്ന് സുൽത്താനേറ്റിലെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ കാറ്റിനും, ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് ഒമാൻ മെട്രോളജി മുന്നറിയിപ്പ് നൽകി. മസ്ക്കറ്റ്, അൽ ബാത്തിന, തെക്കൻ ശർഖിയ ഗവർണറേറ്റുകളിലാകും കനത്ത മഴ അനുഭവപ്പെടുക. അടുത്ത ഏതാനും ദിവസങ്ങളിൽ മഴ തുടരും. തീരമേഖലകളിൽ തിരമാലകൾ 3 മുതൽ 5 മീറ്റർ വരെ ഉയരുന്നതിനും, കടൽ പ്രഷുബ്ധമാകുവാനും സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തിൽ മുഴുവൻ പൊതുജനങ്ങളും അപകട സാധ്യത മുൻ നിർത്തി കൃത്യമായ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
Home Govt Updates സുൽത്താനേറ്റിൽ വരും ദിവസങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദ്ദേശം നൽകി ഒമാൻ മെട്രോളജി