മാസങ്ങളോളം നീണ്ട അടച്ചിടലുകൾക്ക് ഒടുവിൽ ഒമാനിലെ സ്കൂളുകൾ തുറക്കുമ്പോൾ രക്ഷിതാക്കൾക്കും ആശ്വാസ വാർത്ത. കോവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ രക്ഷിതാക്കളുടെ സാഹചര്യം കണക്കിലെടുത്ത് കുട്ടികളുടെ ഫീസ് നിരക്കുകളിൽ ഇന്ത്യൻ സ്കൂൾ ബോർഡ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കെയാണ്. ഇതിന്റെ ഭാഗമായി സാധാരണ നിലയിൽ കുട്ടികളിൽ നിന്നും ഈടാക്കിയിരുന്ന ‘ഇൻഫ്രാസ്ട്രക്ച്ചർ ഫീസ്’ ഒഴിവാക്കുവാൻ ബോർഡ് തീരുമാനിച്ചു. ഈ അക്കാദമിക വർഷത്തേക്കാണ് ആനുകൂല്യം ലഭിക്കുക. ഇതിനോടകം ഇൻഫ്രാസ്ട്രക്ച്ചർ ഫീസ് അടച്ചിട്ടുള്ളവർക്ക് മറ്റ് ഫീസുകളിലേക്ക് ഇത് മാറ്റി എടുക്കാനാകും.