
മസ്കത്ത്: രാജ്യത്തെ ഭക്ഷ്യസുരക്ഷയിൽ സ്വയം പര്യാപ്തത നേടുന്നതിനായി ഈ മേഖലയിൽ 100 കോടി റിയൽ നിക്ഷേപം നടത്തുമെന്ന് കാർഷിക, മത്സ്യ, ജലവിഭവ മന്ത്രി ഡോ. സൗദ് ബിൻ ഹമൂദ് അൽ ഹബ്സി അറിയിച്ചു.
ഭക്ഷ്യസുരക്ഷയിൽ മികച്ച സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നിക്ഷേപം.
ഒമാൻ റേഡിയോയുടെ സാമ്പത്തിക ഫോറം പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം കാർഷികോൽപാദനം, കന്നുകാലികൾ, മത്സ്യബന്ധനം എന്നിവയിൽ വളർച്ച കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഭക്ഷ്യസുരക്ഷ ലബോറട്ടറി (ശിൽപശാല) കൂടാതെ വിവിധ മേഖലകളിലായി ഏകദേശം 1.3 ശതകോടി റിയാലിന്റെ പദ്ധതികൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.