ഒമാനി കടലിൽ റൈനോ മത്സ്യത്തെ കണ്ടെത്തി

മസ്‌കത്ത്: മസ്കത്ത് ഗവർണറേറ്റിലെ സിഫയിൽ ‘റൈനോ മത്സ്യം’ ഉള്ളതായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയത്തിലെ മറൈൻ സയൻസ് ആൻഡ് ഫിഷറീസ് സെന്റർ കണ്ടെത്തി.

ഹുസൈൻ ബിൻ അലി അൽ നബി എന്ന ഒമാനി മത്സ്യത്തൊഴിലാളിയാണ് മത്സ്യം പിടികൂടിയത്.
അറബിക്കടൽ, ഒമാൻ കടൽ, അറബ് ഗൾഫ് എന്നിവിടങ്ങളിൽ ഒമാനി കടലിൽ മുമ്പ് ഈ ഇനം രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. മത്സ്യത്തിന് 39 സെന്റീമീറ്റർ നീളവും 627 ഗ്രാം ഭാരവുമുണ്ട്.