അന്താരാഷ്ട്ര വിമാന സര്‍വീസുകൾക്കുള്ള വിലക്ക് ഇന്ത്യ വീണ്ടും നീട്ടി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകൾക്കുള്ള വിലക്ക് ഇന്ത്യ വീണ്ടും നീട്ടി. വിമാന യാത്രാ നിരോധനം ഒക്ടോബർ 31 വരെ നീട്ടി സിവില്‍ വ്യോമയാന ഡയറക്ട്രേറ്റ് ഉത്തരവിട്ടു. നേരത്തെ സെപ്റ്റംബർ 30 വരെയാണ് നിരോധനം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ നിലവിൽ ചില റൂട്ടുകള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. ആ ഇളവ് അടുത്ത മാസവും തുടരും.

രാജ്യത്ത് ഒന്നര വര്‍ഷത്തിലധികമായി വ്യോമ യാത്ര നിരോധനം നിലനില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് വിമാന യാത്ര നിരോധനം ആരംഭിച്ചത്.  പിന്നീട് ഘട്ടങ്ങളായി ഇത് നീട്ടുകയായിരുന്നു. എന്നാല്‍ ചില രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് ആരംഭിച്ച വന്ദേഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ വിമാന കമ്പനികള്‍ പല രാജ്യങ്ങളിലേക്കും പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്.