മസ്കത്ത്: പൊതു ഇടങ്ങളിൽ ഉപയോഗിച്ചതും കേടുവന്നതുമായ ടയറുകൾ വലിച്ചെറിഞ്ഞാൽ 100 റിയാൽ പിഴ ചുമത്തുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി ഇത്തരം ടയറുകൾ ശരിയായി രീതിയിൽ സംസ്കരിക്കേണ്ടത് ആവശ്യമാണ്. ഇങ്ങനെ കൂട്ടിയിടുന്ന ടയറുകളിൽ കൊതുകുകളും പ്രാണികളും മുട്ടയിട്ട് വളരാനും സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ടയറുകളുമായി ബന്ധപ്പെട്ട വാണിജ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉടമകൾക്ക് നിർദേശം നൽകിയിരിക്കുന്നത്.