പൊ​തു ഇ​ട​ങ്ങ​ളി​ൽ ട​യ​റു​ക​ൾ ഉപേക്ഷിച്ചാൽ 100 റി​യാ​ൽ പി​ഴ

 

മ​സ്​​ക​ത്ത്​: പൊ​തു ഇ​ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ച്ച​തും കേ​ടു​വ​ന്ന​തു​മാ​യ ട​യ​റു​ക​ൾ വലിച്ചെറിഞ്ഞാൽ 100 റി​യാ​ൽ പി​ഴ ചു​മ​ത്തു​മെ​ന്ന്​ മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ർ​ധി​ച്ചു​​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​ത്.

പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഇ​ത്ത​രം ട​യ​റു​ക​ൾ ശ​രി​യാ​യി രീ​തി​യി​ൽ സം​സ്‌​ക​രി​ക്കേ​ണ്ടത് ആവശ്യമാണ്. ഇ​ങ്ങ​നെ കൂ​ട്ടി​യി​ടു​ന്ന ട​യ​റു​ക​ളി​ൽ കൊ​തു​കു​ക​ളും പ്രാ​ണി​ക​ളും മു​ട്ട​യി​ട്ട്​ വ​ള​രാ​നും സാ​ധ്യ​ത​യു​ണ്ട്. ഇത്തരം ​കാ​ര്യ​ങ്ങ​ളെ​ല്ലാം പ​രി​ഗ​ണി​ച്ചാ​ണ്​ ട​യ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ണി​ജ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ഉ​ട​മ​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.