
അബുദാബി: ഒമാന്റെ 52-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് യു.എ.ഇയിലെ ഒമാൻ അംബാസഡർ ഡോ.സയ്യിദ് അഹമ്മദ് ബിൻ ഹിലാൽ അൽ ബുസൈദിക്ക് ദുബായ് ഭരണാധികാരികൾ സ്വീകരണം നൽകി.
റിറ്റ്സ്-കാൾട്ടൺ അബുദാബി ഹോട്ടലിൽ നടന്ന ചടങ്ങിൽ ഹിസ് ഹൈനസ് ഷെയ്ഖ് സുരൂർ ബിൻ മുഹമ്മദ് അൽ നഹ്യാൻ, സഹിഷ്ണുത, സഹവർത്തിത്വം മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ നഹ്യാൻ, ഷെയ്ഖ് തഹ്നൂൻ ബിൻ ഖലീഫ അൽ നഹ്യാൻ, ഷെയ്ഖ് സുൽത്താൻ ബിൻ സയീദ് അൽ നഹ്യാൻ, സ്റ്റേറ്റ് മിനിസ്റ്റർ ജനറൽ അഹമ്മദ് ബിൻ അലി അൽ സയെഗ് എന്നിവരും പങ്കെടുത്തു. ദുബായിലെ പോലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫ് ധാഹി ഖൽഫാൻ തമീമും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
രണ്ട് സഹോദര രാജ്യങ്ങളുടെയും നേതൃത്വത്തിൽ എല്ലാ മേഖലകളിലും സഹകരണം വികസിപ്പിക്കാനുള്ള ഇരു രാജ്യങ്ങളുടെയും താൽപ്പര്യവും പ്രതിപദ്ധതയും അംബാസിഡർ എടുത്തുകാട്ടി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുകയും അത് മറ്റ് രാജ്യങ്ങൾക്ക് ഒരു മാതൃകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.