ന്യൂഡല്‍ഹി- ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള എയര്‍സുവിധ രജിസ്ട്രേഷൻ ഇന്ത്യ ഗവണ്മെന്റ് ഒഴിവാക്കി. എയര്‍ സുവിധ എന്നത് കോവിഡ് വാക്സിനേഷന് നേടിയതായി സ്വയം സാക്ഷ്യപ്പെടുത്തുന്ന സംവിധാനമാണ്. കോവിഡ് രോഗം കുറഞ്ഞുവരുന്ന സഹചര്യത്തിലും വാക്സിനേഷന് നിരക്ക് കൂടിയ സാഹചര്യത്തിലും ഇനി മുതല്‍ എയര്‍ സുവിധ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് വ്യോമയാന മന്ത്രാലയം പ്രസ്താനവനയിലൂടെ അറിയിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ ഈ നിയമം പ്രാബല്യത്തിൽ വരുമെന്നും അധികൃതർ വ്യക്തമാക്കി.