ഒമാനിൽ അനധികൃതമായി പുകയില വിറ്റ 3 പ്രവാസികൾക്ക് 3000 ഒമാൻ റിയാൽ പിഴ

മസ്‌കറ്റ്: സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ ബർകയിൽ പുകയില വിറ്റതിന് മൂന്ന് പ്രവാസികൾക്ക് 3,000 ഒമാൻ റിയാൽ പിഴ ചുമത്തി.

പുകയില നിയന്ത്രണത്തിനുള്ള സംയുക്ത സംഘവുമായി സഹകരിച്ച്, മൂന്ന് പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി ബർകയിലെ സൗത്ത് അൽ ബത്തിന ഗവർണറേറ്റ് കൺസ്യൂമർ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ്, ഇൻസ്പെക്‌ഷൻ ആൻഡ് മാർക്കറ്റ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

280 ഇനം നിരോധിത സിഗരറ്റുകൾക്ക് പുറമെ 466 ബാഗ് “അഫ്സൽ” പുകയിലയും 275 ബാഗ് നിരോധിത സുഗന്ധവ്യഞ്ജനങ്ങളും പിടിച്ചെടുത്തു.

ഉപഭോക്താവിന്റെ അവകാശങ്ങൾ ലംഘിക്കാനും അവരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനി വരുത്താൻ ശ്രമിക്കുന്നവരെ തടയുന്നതിനുമാണ് ഇത്തരം പിഴകൾ ചുമത്തുന്നതെന്ന് ഇൻസ്പെക്‌ഷൻ ആൻഡ് മാർക്കറ്റ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.