ദുഖും എയർപോർട്ടിന് കാർബൺ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് പുതുക്കി എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ

 

ദുഖും : ഏറ്റവും പുതിയ അന്താരാഷ്ട്ര അംഗീകൃത പ്രോഗ്രാമുകളിലൂടെ പരിസ്ഥിതി സംരക്ഷിക്കുന്നതിൽ മികച്ച അന്താരാഷ്ട്ര നിലവാരം സ്വീകരിച്ചതിന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ, ദുഖും എയർപോർട്ടിന്റെ കാർബൺ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് തുടർച്ചയായി രണ്ടാം വർഷവും പുതുക്കി നൽകി.

4 അന്താരാഷ്‌ട്ര തലങ്ങൾ അടങ്ങുന്ന ഈ മേഖലയിൽ ഉയർന്ന തലങ്ങളിലെത്താനുള്ള ശ്രമങ്ങൾ നവീകരിക്കാനുള്ള ഒമാൻ എയർപോർട്ടുകളുടെ പദ്ധതികളുടെ ഭാഗമാണ് ഈ ലെവലിനുള്ള കാർബൺ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് പുതുക്കുന്നത്.

മസ്‌കറ്റ് ഇന്റർനാഷണൽ എയർപോർട്ടും സലാല എയർപോർട്ടും കൈവരിച്ച രണ്ടാമത്തെയും മൂന്നാമത്തെയും ലെവലുകൾ കാർബൺ പുറംന്തള്ളൽ തിരിച്ചറിയുകയും അളക്കുകയും കാർബൺ ഉദ്‌വമനം കുറയ്ക്കുകയും കാർബൺ പുറംന്തള്ളളിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് നിലനിർത്തുകയും ചെയ്യുന്നു. ഒമാൻ എയർപോർട്ട് കമ്പനിയുടെ മേൽനോട്ടത്തിലുള്ള വിമാനത്താവളങ്ങൾക്ക് ചുറ്റുമുള്ള പരിസ്ഥിതിയിൽ കാർബൺ പുറന്തള്ളൽ കുറയ്ക്കുകയാണ് ലക്ഷ്യം.

2050-ൽ സീറോ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള ദേശീയ ശ്രമങ്ങൾക്ക് അനുസൃതമായാണ് ഈ നടപടി. ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങൾ കുറയ്ക്കുന്നതിനും ഇത് സഹായകമാകും.

ഒമാൻ വിഷൻ 2040 കൈവരിക്കുന്നതുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നത്.