മസ്കത്ത്: ഒമാനിൽ പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവരിൽ നിന്നും 100 ഒമാൻ റിയാൽ പിഴ ഈടാക്കും.
“പൊതുജനാരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും പരിസ്ഥിതിയെ മലിനമാക്കുകയും മറ്റുള്ളവർക്ക് വെളിയിൽ നല്ല സമയം ചെലവഴിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യുന്ന ഒരു സ്വഭാവമാണ് മാലിന്യം തള്ളുന്നത്. മാലിന്യം തള്ളുന്നത് നിയമപ്രകാരം നിരോധിച്ചിരിക്കുന്നതായും 100 ഒഎംആർ വരെ പിഴ ചുമത്തുമെന്നും മസ്കത്ത് മുനിസിപ്പാലിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
മസ്കറ്റിന്റെ വൃത്തിയും വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും സ്ഥലങ്ങളുടെയും സംരക്ഷണം എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു. നിയമപരമായ ഉത്തരവാദിത്തം ഒഴിവാക്കുന്നതിന് അവ പാലിക്കുന്നുണ്ടെന്ന് നമുക്ക് ഉറപ്പാക്കാം.