മേഖലയുടെ യുവജന വികസനം വർധിപ്പിക്കുന്നതിന് ധാരണാപത്രങ്ങൾ ഒപ്പ്‌വെച്ച് റിയാദ് ഗവർണർ

റിയാദ്: റിയാദ് റീജിയൻ യൂത്ത് കൗൺസിൽ, കിംഗ് അബ്ദുൽ അസീസ് സെന്റർ ഫോർ നാഷണൽ ഡയലോഗ്, നാഷണൽ സെന്റർ ഫോർ മെന്റൽ ഹെൽത്ത് പ്രമോഷൻ എന്നിവ തമ്മിലുള്ള രണ്ട് ധാരണാപത്രങ്ങളിൽ റിയാദ് ഗവർണർ പ്രിൻസ് ഫൈസൽ ബിൻ ബന്ദർ ഒപ്പുവെച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഗവേഷണത്തിലും ശാസ്ത്രത്തിലും സഹകരണം പ്രോത്സാഹിപ്പിക്കുന്ന നിരവധി യുവജന പരിപാടികളുടെയും പ്രവർത്തനങ്ങളുടെയും സമാരംഭത്തിന്റെ രൂപരേഖയാണ് കരാറുകളെന്ന് എസ്.പി.എ വ്യക്തമാക്കി. മേഖലയിലെ ബൗദ്ധികവും സാമൂഹികവുമായ വികസനം ഉത്തേജിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

റിയാദ് റീജിയൺ യൂത്ത് കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ കൊഹൈസ്, കെഎസിഎൻഡി സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഫൗസാൻ, എൻസിഎംഎച്ച് ഡയറക്ടർ ജനറൽ ഡോ. അബ്ദുൾ ഹമീദ് അൽ ഹബീബ് എന്നിവർ കരാറുകളിൽ ഒപ്പുവച്ചു.