
മസ്‌കത്ത്: ഒമാനി ഉൽപാദകർക്കും കയറ്റുമതിക്കാർക്കും പിന്തുണ നൽകുന്നതിനായി നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ വിലായത്ത് ഓഫ് സോഹാറിലെ വാണിജ്യ കേന്ദ്രത്തിൽ ‘മെയ്ഡ് ഇൻ ഒമാൻ’ കാമ്പയിൻ ആരംഭിച്ചു.
സൊഹാർ ഗവർണർ ഹിസ് എക്സലൻസി ഷെയ്ഖ് ഡോ. സെയ്ഫ് ബിൻ മുഹന്ന അൽ ഹിനായിയാണ് കാമ്പയിൻ ഉദ്ഘാടനം ചെയ്തത്. നിരവധി ഭക്ഷണ, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ, ഗാർഹിക ഉൽപ്പന്നങ്ങൾ, മറ്റ് ഒമാനി വ്യവസായങ്ങൾ എന്നിവ കാമ്പയിനിൽ ഉൾപ്പെടുന്നു. ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, ചെറുകിട, ഇടത്തരം സംരംഭ വികസന അതോറിറ്റി, മദായ്ൻ എന്നിവയുടെ സഹകരണത്തോടെ നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ എല്ലാ വിലായത്തുകളിലും നിരവധി വാണിജ്യ കേന്ദ്രങ്ങളാണ് കാമ്പെയ്‌നിൽ ഉൾപ്പെടുന്നത്.
ഒമാനി ഉൽപന്നങ്ങൾ വാങ്ങുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സമൂഹ അവബോധം വർദ്ധിപ്പിക്കുക, ഒമാനി ഉൽപ്പാദകരെയും കയറ്റുമതിക്കാരെയും പിന്തുണയ്ക്കുക, ഒമാനി ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിലേക്ക് ശ്രദ്ധ ആകർഷിക്കുക, ഒമാനി ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുക, നിർമ്മാതാക്കളെയും സേവന ദാതാക്കളെയും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് കാമ്പയിനിന്റെ പ്രധാന ലക്ഷ്യം.