
തട്ടിക്കൊണ്ടുപോകുന്ന സംഘത്തെക്കുറിച്ചുള്ള കിംവദന്തികൾ നിഷേധിച്ച് ആർ.ഒ.പി
മസ്കത്ത്: ചില തട്ടികൊണ്ട് പോകൽ സംഘങ്ങൾ ഉണ്ടെന്ന് പ്രചരിക്കുന്ന വാർത്തകൾ നിഷേധിക്കുന്നതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. അതോടൊപ്പം ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
സമൂഹത്തെ ഭയപ്പെടുത്തുന്നതും പൊതു സമാധാനത്തിന് ഭംഗം വരുത്തുന്നതുമായ ഇത്തരം വാർത്തകൾ സംപ്രേക്ഷണം ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് റോയൽ ഒമാൻ പോലീസ് എല്ലാവരോടും അഭ്യർത്ഥിച്ചു.