
മസ്കത്ത്: വയനാട് പുഴമുടി പുതുശ്ശേരികുന്ന് സ്വദേശി അബ്ദുൽ സലാം കരിക്കാടൻ വെങ്ങപ്പള്ളി (47) ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചു. ഒമാനിൽ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു.
വെള്ളിയാഴ്ച അർധ രാത്രിയാണ് മരണം സംഭവിച്ചത്. 20 വർഷമായി മത്രയിലെ ഡ്രീം ലാൻഡ് ഇന്‍റർനാഷനൽ കമ്പനിയുടെ ചിഫ് ഫൈനാൻസ് ഓഫിസറായിരുന്നു. പിതാവ്: സൈതലവി, മാതാവ്: നഫീസ, ഭാര്യ: നൂഫൈസ. മക്കൾ: ഫാത്തിമ ഫർസാന (16), ഹംന ഫരീന (13), ഇഹ്സാൻ ഇബ്റാഹീം (8), എട്ട് മാസം പ്രായമായ ഫിദ ഫർസിയ.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ തുടരുന്നതായി ബന്ധുക്കൾ അറിയിച്ചു.