പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ തു​പ്പു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി

മ​സ്ക​ത്ത്: പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ തു​പ്പു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ തു​പ്പു​ന്ന​ത് നി​യ​മ​ലം​ഘ​ന​മാ​ണെ​ന്നും ലം​ഘി​ച്ചാ​ൽ 20 റി​യാ​ൽ പി​ഴ വി​ധി​ക്കു​മെ​ന്നും മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു.

പൊ​തു​ജ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ഇ​ത്ത​രം തെ​റ്റാ​യ പ്ര​വ​ണ​ത​ക​ൾ ന​ഗ​ര​ത്തി​ന്റെ സൗ​ന്ദ​ര്യ​ത്തെ​യും പ്ര​തിഛാ​യ​യെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും പൊ​തു​ജ​നാ​രോ​ഗ്യ​ത്തെ ഹാ​നി​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും മു​നി​സി​പ്പാ​ലി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​ വൃത്തങ്ങൾ വ്യക്തമാക്കി. പൊ​തു​സ്ഥ​ല​ത്ത് തു​പ്പു​ന്ന​തി​ന് പ്ര​ധാ​ന കാ​ര​ണം പൊ​തു​ശു​ചി​ത്വ​ത്തെ കു​റി​ച്ച് ബോ​ധ​മി​ല്ലാ​ത്ത​ത് കൊ​ണ്ടാ​ണെ​ന്നും വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. സാം​ക്ര​മി​ക രോ​ഗ​മു​ള്ള​വ​ർ പൊ​തു​സ്ഥ​ല​ത്ത് തു​പ്പു​ന്ന​ത് മൂ​ലം രോ​ഗാ​ണു​ക്ക​ൾ മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ക​രാ​ൻ കാ​ര​ണ​മാ​വു​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

അ​തി​നി​ടെ പൊ​തു​സ്ഥ​ല​ത്ത് തു​പ്പു​ന്ന​തി​നും ന​ഗ​ര​ഭാ​ഗ​ങ്ങ​ൾ വൃ​ത്തി​കേ​ടാ​ക്കു​ന്ന​തി​നു​മെ​തി​രെ അ​ധി​കൃ​ത​ർ നി​ര​വ​ധി ത​വ​ണ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. റൂ​വി ന​ഗ​ര​ത്തി​ലെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ അ​ധി​കൃ​ത​ർ ബോ​ർ​ഡും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നി​ട്ടും നി​യ​മ​ലം​ഘ​ന​ത്തി​ന് കാ​ര്യ​മാ​യ കു​റ​വി​ല്ലാ​ത്ത​ സാഹചര്യത്തിലാണ് മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ ന​ട​പ​ടി​യു​മാ​യി രംഗത്തെത്തിയത്.