
മസ്കത്ത്: വരാനിരിക്കുന്ന മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ വോട്ടിങ് സ്മാർട്ട് ഫോൺ വഴിയാക്കുമെന്ന് ഒമാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന് അകത്തും പുറത്തുമുള്ളവർക്ക് ഇതുവഴി വോട്ട് ചെയ്യാൻ സാധിക്കും. ഇതുസംബന്ധിച്ച നടപടി ക്രമങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഏറ്റവും നവീനമായ സാേങ്കതിക വിദ്യ ഉപയോഗപ്പെടുത്താനുള്ള മന്ത്രാലയത്തിന്റെ ശ്രമത്തിന്റെ ഭാഗമാണിത്. ഇത് വോട്ടിങ് സമ്പ്രദായം എളുപ്പമാക്കാനും സഹായിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.