മസ്‌കറ്റ്: ഉഷ്ണമേഖലാ പ്രതിഭാസമായി ‘മാൻഡോസ്’ ഇന്ത്യയിൽ നിന്ന് അറബിക്കടലിന്റെ തെക്കുകിഴക്ക് ഭാഗത്തേക്ക് നീങ്ങുന്നു. ഇതിന്റെ നേരിട്ടുള്ള പ്രത്യാഘാതങ്ങൾ ഒമാൻ സുൽത്താനേറ്റിൽ ഉണ്ടാകില്ലെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചു.
“ചൊവ്വാഴ്‌ച ഒമാൻ കടലിന്റെയും മുസന്ദം ഗവർണറേറ്റിന്റെയും തീരപ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. ഉച്ചയോടെ അൽ ഹജർ പർവതനിരകളിൽ മേഘങ്ങൾ രൂപപ്പെടുകയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം വ്യക്തമാക്കി.
അതേസമയം അറബിക്കടലിന്റെ തീരത്ത് ഇടത്തരം തിരമാലകൾ ഉയരുമെന്നും പരമാവധി രണ്ട് മീറ്റർ ഉയരത്തിൽ എത്തുമെന്നും ക്രമേണ പ്രക്ഷുബ്ധമായ തിരമാലകളായി ഉയരാനും ഡിസംബർ 16 മുതലുള്ള കാലയളവിൽ പരമാവധി മൂന്ന് മീറ്റർ ഉയരത്തിൽ എത്താനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.