2023 മുതൽ സർക്കാർ സേവന ഫീസുകളിൽ മാറ്റമുണ്ടാകുന്നു

മസ്‌കറ്റ്: 2023-ന്റെ ആദ്യ പാദത്തിൽ 288 സർക്കാർ സേവന ഫീസ് കുറയ്ക്കുകയും റദ്ദാക്കുകയും സംയോജിപ്പിക്കുകയും ചെയ്യും.

“സർക്കാർ സേവനങ്ങളുടെ വിലനിർണ്ണയ മാർഗ്ഗനിർദ്ദേശം” നടപ്പിലാക്കുന്നതിന്റെ രണ്ടാം ഘട്ടത്തിൽ സർക്കാർ സേവന ഫീസ് സംബന്ധിച്ച പഠന ഫലങ്ങളിൽ സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ ഫീസും ഉൾപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രാലയം വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു.

16 ഇനങ്ങളുടെ ഫീസ് കുറയ്ക്കുകയും റദ്ദാക്കുകയും സംയോജിപ്പിക്കുകയും ചെയ്തതായി സുപ്രീം ജുഡീഷ്യൽ കൗൺസിൽ അറിയിച്ചു.

അതേസമയം കമ്പനികൾക്കും വ്യക്തികൾക്കുമുള്ള ബൗദ്ധിക സ്വത്തവകാശ സേവനങ്ങളും പേറ്റന്റ് രജിസ്ട്രേഷൻ സേവനങ്ങളും ഉൾപ്പെടുന്ന 127 ഫീസ് കുറയ്ക്കുകയും റദ്ദാക്കുകയും സംയോജിപ്പിക്കുകയും ചെയ്യുന്നതായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രമോഷൻ മന്ത്രാലയം വ്യക്തമാക്കി.