മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി ‘ഇൻതഖിബ് ‘ മൊബൈൽ ആപ്പ്

മസ്‌കത്ത്: മൂന്നാം തവണയും മുനിസിപ്പൽ കൗൺസിൽ അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയം “ഇൻതഖിബ്” മൊബൈൽ ആപ്ലിക്കേഷൻ ചൊവ്വാഴ്ച പുറത്തിറക്കി.

മുനിസിപ്പൽ കൗൺസിൽ അംഗങ്ങളുടെ തിരഞ്ഞെടുപ്പുകൾക്കായുള്ള പ്രധാന കമ്മിറ്റി ചെയർമാനുടെയും അംഗങ്ങളുടെയും സാന്നിധ്യത്തിൽ ആഭ്യന്തര മന്ത്രി സയ്യിദ് ഹമ്മൂദ് ബിൻ ഫൈസൽ അൽ ബുസൈദി ആപ്ലിക്കേഷൻ ലോഞ്ച് നടത്തിയത്.

മുനിസിപ്പൽ കൗൺസിലുകളുടെ അംഗത്വത്തിൽ തങ്ങളെ പ്രതിനിധീകരിക്കുന്നവരെ എളുപ്പത്തിലും സൗകര്യപ്രദമായും തിരഞ്ഞെടുക്കാൻ വോട്ടർമാർക്ക് ഈ ആപ്ലിക്കേഷനിലൂടെ സാധിക്കുന്നു.

ഒമാൻ സുൽത്താനേറ്റിന് പുറത്തുള്ള വോട്ടർമാരുടെ വോട്ടിംഗ് ദിവസം 2022 ഡിസംബർ 18-നും 2022 ഡിസംബർ 25-ന് സുൽത്താനേറ്റിനുള്ള വോട്ടർമാർക്കും വോട്ട് ചെയ്യാൻ സാധിക്കുന്നതാണ്.