
മസ്‌കത്ത്- ഒമാനില്‍ തൃശൂര്‍ സ്വദേശിയായ യുവാവ് നിര്യാതനായി. വല്ലച്ചിറ പറക്കന്‍ ഹൗസില്‍ പി.പി ജോസഫിന്റെ മകന്‍ പീറ്റര്‍ ജോസഫ് (30) ആണ് മരണമടഞ്ഞത്. റുവി എംബിഡി ഏരിയയില്‍ സ്വകാര്യ കമ്പനിയിലാണ് പീറ്റര്‍ ജോലി ചെയ്തിരുന്നത്. അമ്മ മറീന ജോസഫ്. ഭാര്യ അനുപ ജോണി. ഭാര്യ ഒമാന്‍ ആരോഗ്യ മന്ത്രാലയത്തില്‍ നഴ്‌സ് ആയി ജോലി ചെയ്യുകയാണ്.