ഷഹീൻ ചുഴലിക്കാറ്റ് ഭീക്ഷണിയെ തുടർന്ന് മസ്ക്കറ്റിലെ റോഡുകളിൽ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മെന്റ്. അത്യാവശ്യമായ യാത്രകൾക്ക് മാത്രമേ വാഹന ഗതാഗതം അനുവദിക്കുകയുള്ളൂ. ഇവർക്ക് മസ്‌ക്കറ്റ് എക്സ്പ്രെസ് വേ മാത്രം ഉപയോഗിക്കാം. ഭഷ്യ വസ്തുക്കളോ, മറ്റ് എന്തെങ്കിലും ആവശ്യ വസ്തുക്കളോ വേണ്ടവർക്ക് റോയൽ ഒമാൻ പോലീസിന്റെയോ (9999) മസ്‌ക്കറ്റ് മുനിസിപ്പാലിറ്റിയുടെയോ (1111) ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം.