ലോകകപ്പ് നടത്തിപ്പിന്റെ വിജയത്തിൽ ഖത്തർ അമീറിനെ അഭിനന്ദിച്ച് ഒമാൻ സുൽത്താൻ

മസ്‌കത്ത്: ഫിഫ ലോകകപ്പ് ഖത്തർ 2022 സംഘടിപ്പിക്കുന്നതിലെ വൻ വിജയത്തിന് ശേഷം ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്ക് ആശംസകൾ നേർന്ന് സുൽത്താൻ ഹൈതം ബിൻ താരിഖ്.

ഹിസ് മജസ്റ്റി സുൽത്താൻ ഷെയ്ഖ് തമീമിനും ഖത്തറിലെ ജനങ്ങൾക്കും തന്റെ ആത്മാർത്ഥമായ സന്തോഷവും ആശംസകളും അറിയിച്ചു. ഈ ആഗോള ഫുട്ബോൾ ഇവന്റ് വിജയകരമാക്കുന്നതിന് ഖത്തർ സർക്കാരും ജനങ്ങളും നടത്തിയ ശ്രമങ്ങളെയും സുൽത്താൻ അഭിനന്ദിച്ചു. ഷെയ്ഖ് തമീമിന്റെ ജ്ഞാനപൂർവകമായ നേതൃത്വത്തിൻ കീഴിൽ ഖത്തറിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്ന് സുൽത്താൻ ആശംസിച്ചു.