
ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ തൊഴിലാളി ക്യാമ്പിൽ മണ്ണിടിഞ്ഞ് വീണ് രണ്ട് പ്രവാസികൾ മരിച്ചു. റുസൈൽ ഇൻഡസ്ട്രിയൽ ഏരിയയിലെ തൊഴിലാളി ക്യാമ്പിലാണ് അപകടമുണ്ടായത്. എമജൻസി റെസ്‌ക്യു ടീം നടത്തിയ പരിശോധനയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഇവർ ഏത് രാജ്യക്കാരാണെന്ന് അറിയിച്ചിട്ടില്ല.