ഇന്ന് മുതൽ ഒമാനിൽ മഴ പ്രതീക്ഷിക്കുന്നു

മസ്‌കറ്റ്: ഇന്ന്, ശനിയാഴ്ച മുതൽ ഒമാൻ സുൽത്താനേറ്റിലെ മുസന്ദം ഗവർണറേറ്റിലും ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുള്ളതായി സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) വ്യക്തമാക്കി.

വ്യാഴാഴ്ച, ദോഫാർ ഗവർണറേറ്റിലെ പർവതപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും മഴ പെയ്തതിനാൽ ചില പ്രദേശങ്ങളിലെ വാദികളിൽ നേരിയ തോതിൽ വെള്ളകേട്ട് അനുഭവപ്പെട്ടിരുന്നു. അതേസമയം സലാല എയർപോർട്ട് സ്റ്റേഷനിൽ രാത്രി പത്തു മണി വരെ 6.4 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.