
സുഹാര്‍: സുഹാര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സേവനം എയര്‍ അറേബ്യ പുനരാരംഭിക്കുന്നു. സുഹാറിനും ഷാര്‍ജക്കും ഇടയില്‍ എയര്‍ അറേബ്യ വീണ്ടും സര്‍വിസ് നടത്തുമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്സ് അധികൃതര്‍ അറിയിച്ചു. ആഴ്ചയില്‍ 14 സര്‍വിസുകളുണ്ടാവും. സര്‍വിസുകളുടെ സമയത്തെക്കുറിച്ചും ടിക്കറ്റ് നിരക്കുകള്‍ സംബന്ധിച്ചും വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.