കനത്ത മഴ : വീടിനുള്ളിൽ കുടുങ്ങിയ ഒരു കുടുംബത്തിലെ 20 പേരെ രക്ഷപ്പെടുത്തി

ഒമാൻ കനത്ത മഴയെ തുടർന്ന് വീടിനുള്ളിൽ കുടുങ്ങിയ ഒരു കുടുംബത്തിലെ 20 പേരെ രക്ഷപ്പെടുത്തി. വടക്കൻ ബത്തിന ഗവർണറേറ്റിലെ അൽ ഖബൗറ വിലായത്തിലാണ് സംഭവം. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ അവസരോചിത ഇടപെടലിലൂടെയാണ് ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനായത്. മഴയും, കാറ്റും ശക്തമായതിന്റെ തുടർന്ന് വീടിനുള്ളിൽ വെള്ളം കയറുകയും ഇവർ പുറത്തിറങ്ങാൻ കഴിയാതെ റൂഫിൽ കുടുങ്ങി പോകുകയുമായിരുന്നു.