50-ാം വാർഷികം ആഘോഷിച്ച് മുവസലാത്

മസ്‌കത്ത്: ഒമാൻ നാഷണൽ ട്രാൻസ്‌പോർട്ട് കമ്പനിയായ “Mowasalat”, 50-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, നിരവധി സർക്കാർ, സ്വകാര്യ ഏജൻസികളുമായി സഹകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും നാല് മെമ്മോറാണ്ടങ്ങളിൽ ഒപ്പുവച്ചു.

അതോടൊപ്പം സ്‌ഥാപനത്തിന്റെ 50-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ സ്‌മാർട്ട്‌ ഗതാഗത സംവിധാനവുമായി ബന്ധിപ്പിച്ച ഇലക്‌ട്രോണിക് മൊബിലിറ്റി ടിക്കറ്റുകൾ മുവസലാത് പുറത്തിറക്കി.

സ്‌മാർട്ട് ഗതാഗത സംവിധാനവുമായി ബന്ധപ്പെട്ട ഇലക്‌ട്രോണിക് മൊബിലിറ്റി ടിക്കറ്റുകൾ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെയും വിവിധ പ്രായ വിഭാഗങ്ങളെയും ലക്ഷ്യമിടുന്നു. ഇതിൽ പ്രൊമോഷണൽ പാക്കേജുകൾ, ട്രിപ്പ് പ്ലാനിംഗ് സേവനം, ട്രിപ്പ് ട്രാക്ക് ചെയ്യൽ, ഇലക്ട്രോണിക് പേയ്‌മെന്റ് സേവനം, പ്രതിവാര, പ്രതിമാസ, വാർഷിക ടിക്കറ്റുകൾ എന്നിവ ഉൾപ്പെടുന്നു.