തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു

മസ്കത്ത്: മസ്കത്തിൽ തൃശൂർ സ്വദേശി നിര്യാതനായി. അഴീക്കോട് കൈപ്പമംഗലം വഴിയമ്പലം കിഴക്ക് ഭാഗത്തെ കൈതവളപ്പിൽ റാഫി (56) ആണ് മരിച്ചത്.

പിതാവ്: അലി. മാതാവ്: സൈനബ. ഭാര്യ: ഷഹന. മക്കൾ: റമീസ്, റൈന. സഹോദരങ്ങൾ: ആസിഫ് (ഒമാൻ), അസീസ്, ആഷിക്, സലീന, ബീന, രഹന, ഷീന.