
മസ്കത്ത്: ദാഖിലിയ ഗവര്‍ണറേറ്റിലെ റസ്റ്റാറന്റിൽ വൻ തീപിടിത്തം. നിസ്വ വിലായത്തിലെ ഫിര്‍ഖ പ്രദേശത്ത് വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റിയിലെ അഗ്നിരക്ഷ സേനാംഗങ്ങൾ എത്തി തീ കെടുത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. റസ്റ്റാറന്റിന്റെ വലിയഭാഗം കത്തിനശിച്ച നിലയിലാണ്. വൻ നാശനഷ്ടമാണ് കണക്കാക്കുന്നത്. തീപിടിത്ത കാരണം ഇതുവരെ വ്യക്തമല്ല.