സ്നോ ഒമാന് തുടക്കം

മസ്‌കറ്റ്: മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ പ്രമുഖ ഷോപ്പിംഗ് മാൾ, കമ്മ്യൂണിറ്റികൾ, റീട്ടെയ്‌ൽ, ലഷർ പയനിയർ മാജിദ് അൽ ഫുത്തൈം, സ്നോ ഒമാൻ ഡിസംബർ 24 ന് ഉദ്ഘാടനം ചെയ്തു. snowoman.com-ൽ നിന്ന് മുൻകൂർ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

മാൾ ഓഫ് ഒമാനിൽ സ്ഥിതി ചെയ്യുന്ന സ്നോ ഒമാൻ 14,830 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഒരു “ഡെസേർട്ട് ബ്ലിസാർഡ്” തീം ഉൾക്കൊള്ളുന്നു. മൗണ്ടൻ ത്രില്ലർ, സ്‌നോ ബുള്ളറ്റ്, സ്ലൈഡ് വിൻഡർ, ക്ലൗഡ് ക്ലൈംബർ, സോർബ് ബോൾ തുടങ്ങിയ കുടുംബസൗഹൃദ സവാരികളും, കോൾഡ് ടൗൺ മസ്‌കറ്റ്, ഫ്രോസൺ ഷിപ്പ് റെക്ക്, ലൈറ്റ്‌ഹൗസ് തുടങ്ങിയ സവിശേഷ ആകർഷണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.