ഒമാന്റെ ചില ഭാഗങ്ങളിൽ ഇടിമിന്നലിന് സാധ്യത

മസ്‌കറ്റ്: ഒമാൻ സുൽത്താനെറ്റിന്റെ ചില ഗവർണറേറ്റുകളിൽ ഇന്ന് ഒറ്റപ്പെട്ട ഇടിമിന്നലിന് സാധ്യത.

“വടക്കൻ ഗവർണറേറ്റുകളിൽ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും, ഒറ്റപ്പെട്ട മഴയ്‌ക്കൊപ്പം ഇടയ്ക്കിടെ ഇടിമിന്നലിന് സാധ്യതയുണ്ട്. അൽ വുസ്ത, സൗത്ത് അൽ ഷർഖിയ, ദോഫാർ ഗവർണറേറ്റുകളുടെ ഭാഗങ്ങളിൽ താഴ്ന്ന നിലയിലുള്ള മേഘങ്ങൾ അല്ലെങ്കിൽ മൂടൽമഞ്ഞിന് സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം പ്രവചനത്തിലൂടെ വ്യക്തമാക്കി.

ഒമാൻ കടലിന്റെ തീരങ്ങളിൽ നേരിയതോ മിതമായതോ ആയ വടക്കുകിഴക്കൻ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം മറ്റ് ഗവർണറേറ്റുകളിൽ കാറ്റ് തെക്ക് കിഴക്ക് നിന്ന് കിഴക്കോട്ട്, നേരിയതോ മിതമായ വേഗതയിലോ ആയിരിക്കുമെന്നും പ്രവചനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ ന്യൂനമർദ്ദം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ക്രമേണ ഒമാൻ സുൽത്താനേറ്റിന്റെ അന്തരീക്ഷത്തെ ബാധിക്കുമെന്നും ബുധനാഴ്ച വരെ തുടരുമെന്നും ഞായറാഴ്ച പുറത്തിറക്കിയ കാലാവസ്ഥാ റിപ്പോർട്ടിൽ കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. മുസന്ദം, നോർത്ത് അൽ ബത്തിന, സൗത്ത് അൽ ബത്തിന, അൽ ബുറൈമി, അൽ ദഖിലിയ, മസ്‌കറ്റ്, അൽ ദാഹിറ, നോർത്ത് അൽ ഷർഖിയ, സൗത്ത് അൽ ഷർഖിയ എന്നീ ഗവർണറേറ്റുകളിൽ മേഘങ്ങളുടെ ആവിർഭാവവും വിവിധ തീവ്രതയുള്ള ഇടിമിന്നലിനുള്ള സാധ്യതയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.