
മസ്കത്ത്: മഴയെത്തുടർന്ന് ഖൗല, അൽ നഹ്ദ ആശുപത്രികൾ 2022 ഡിസംബർ 27 ചൊവ്വാഴ്ചത്തെ എല്ലാ ഔട്ട്പേഷ്യന്റ് അപ്പോയിന്റ്മെന്റുകളും റദ്ദാക്കി.
“മഴയെ തുടർന്ന് മെഡിക്കൽ സ്റ്റാഫുകൾക്ക് ജോലിസ്ഥലത്ത് എത്താൻ കഴിയാത്ത സാഹചര്യത്തിൽ 2022 ഡിസംബർ 27 ചൊവ്വാഴ്ച ഖൗല, അൽ നഹ്ദ ആശുപത്രികളിലെ എല്ലാ ഔട്ട്പേഷ്യന്റ് അപ്പോയിന്റ്മെന്റുകളും റദ്ദാക്കാൻ തീരുമാനിച്ചതായി ഖൗല ആശുപത്രി പ്രസ്താവനയിലൂടെ അറിയിച്ചു.
“രണ്ട് ആശുപത്രികളും പ്രവർത്തിക്കുന്നുണ്ടെന്നും അപകട, അടിയന്തര സേവനങ്ങൾ നൽകുന്നത് തുടരുന്നതായും റദ്ദാക്കിയ എല്ലാ അപ്പോയിന്റ്മെന്റുകളും പുനഃക്രമീകരിക്കുമെന്നും ആശുപത്രി അധികൃതർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.