ഒമാനിൽ ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത് മത്രയിൽ

മസ്‌കത്ത്: ഒമാനിൽ മസ്‌കത്ത് ഗവർണറേറ്റിലെ മത്രയിലാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഏറ്റവും കൂടുതൽ മഴ പെയ്തത്.

കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം കാണിക്കുന്ന കണക്കുകൾ പ്രകാരം, മസ്‌കറ്റ് ഗവർണറേറ്റിലെ മത്രയിൽ ഡിസംബർ 26 മുതൽ ഡിസംബർ 27 വരെ 154 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്, തൊട്ടുപിന്നാലെ മസ്‌കറ്റിൽ 113-ഉം സീബിൽ 77 മി.മീ. മഴ രേഖപെടുത്തിയിട്ടുണ്ട്.
സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ ബർക്കയിൽ 49 മില്ലീമീറ്ററും അതേ ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന മുസന്നയിൽ 28 മില്ലീമീറ്ററും മുസന്ദം ഗവർണറേറ്റിലെ ബഖയിൽ 26 മില്ലീമീറ്ററും മഴ രേഖപ്പെടുത്തിയിട്ടുണ്ട്.

“ന്യൂനമർദ്ദം 2022 ഡിസംബർ 26 തിങ്കളാഴ്ച മുതൽ ക്രമേണ ഒമാൻ സുൽത്താനേറ്റിലെ കാലാവസ്ഥയെ ബാധിക്കുകയും വ്യാഴാഴ്ച വരെ തുടരുകയും ചെയ്യുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണം നേരത്തെ പറഞ്ഞിരുന്നു.