മോശം കാലാവസ്ഥയെ തുടർന്ന് ഹിസ് മജസ്റ്റിസ് കപ്പ് ഹോക്കി ഫൈനൽ മാറ്റിവച്ചു

മസ്‌കറ്റ്: 12 തവണ ചാമ്പ്യൻമാരായ അഹ്‌ലി-സിദാബും എട്ട് തവണ ജേതാക്കളായ അൽ നാസറും തമ്മിലുള്ള 52-ാമത് ഹിസ് മജസ്റ്റിസ് കപ്പ് ഹോക്കി ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മാറ്റിവെച്ചു. ചൊവ്വാഴ്ച വൈകുന്നേരം സുൽത്താൻ ഖാബൂസ് സ്‌പോർട്‌സ് കോംപ്ലക്‌സിലാണ് മത്സരം തീരുമാനിച്ചിരുന്നത്.

അസ്ഥിരമായ കാലാവസ്ഥയാണ് ഫൈനൽ മാറ്റിവെക്കാൻ കാരണമെന്ന് ഒമാൻ ഹോക്കി അസോസിയേഷൻ (ഒഎച്ച്എ) ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു. ഫൈനലിന്റെ പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി.